
കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടാതെ കേന്ദ്രം; പ്രതീക്ഷയറ്റ് പ്രവാസികൾ
കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്കിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.അടൂർ പ്രകാശ് എംപിയുടെ നിവേദനത്തിനാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകിയത്. ഇതോടെ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് നിരക്ക് താങ്ങാൻ കഴിയാതെ വലയുകയാണ് പ്രവാസികൾ. അവധിക്കാലം അവസാനിക്കാത്തതിനാൽ ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ. യുഎഇയിൽ ഇത്തവണ ചൂടുകൂടിയതോടെ സ്വദേശികൾ അടക്കം ഇപ്പോൾ വിദേശത്താണ്. വിമാനനിരക്ക് വർധനയ്ക്ക് പ്രധാന കാരണങ്ങളിൽ കാലാവസ്ഥാ മാറ്റവുമുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി നിലനിൽക്കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇത്തരത്തിൽ പെരുമാറുന്നതിനോട് കടുത്ത എതിർപ്പാണ് പ്രവാസ ലോകത്ത് നിന്നുയരുന്നത്. പെരുന്നാളിനും തുടർന്നു വേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസവും കുടുംബവുമൊത്തു നാട്ടിൽ പോകാനിരുന്ന പ്രവാസികൾക്ക് മുന്നിലാണ് തടസ്സമായി വിമാന നിരക്ക് ഉയർന്നത്. അന്ന് 3200 ദിർഹം വരെ കയറിയ നിരക്ക് ഇപ്പോൾ 900 – 1500 ദിർഹത്തിനാണ് ലഭിക്കുന്നത്. 4 േപരുള്ള കുടുംബത്ന് ഒരു വശത്തേക്കു യാത്ര ചെയ്യാൻ മാത്രം 6000 ദിർഹം മുടക്കണം– 1.33 ലക്ഷം രൂപ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)