Posted By user Posted On

സംസ്ഥാനത്ത് പ്രവാസിയുടെ ഭാര്യയുടെ ആത്മഹത്യ ; സംശയങ്ങൾ ഉന്നയിച്ച് ബന്ധുക്കൾ …

യുഎഇ : സംസ്ഥാനത്ത് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നിൽ സംശയങ്ങൾ ചുരുളഴിയുന്നു. പ്രവാസിയുടെ ഭാര്യ ശ്രീദേവി ഈ മാസം ഒന്നിനാണ് ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് യുവതിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉടലെടുത്തിട്ടുണ്ട്. ശ്രീദേവിയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ ആണെന്നാണ് ശ്രീദേവിയുടെ കുടുംബം ആരോപിക്കുന്നത്. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

ശ്രീദേവി പലപ്പോഴും യാത്ര ചെയ്യുന്നതിനായി പ്രമോദിന്റെ ഓട്ടോയാണ് വിളിച്ചിരുന്നത് എന്നും, ഇതിനെ തുടർന്ന് ഇവർ തമ്മിൽ അടുപ്പത്തിലായതുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് മറ്റ് ആരോപണങ്ങൾ. കൂടാതെ ശ്രീദേവിയിൽ നിന്നും പ്രമോദ് പല കാര്യങ്ങൾക്കായി പണം വാങ്ങിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മരിച്ച ശ്രീദേവി അയ്യപ്പൻകോവില്‍ സ്വദേശിനിയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *