Posted By user Posted On

ഇനിയൊരിക്കൽ കൂടി ആ ഓർമകൾ ; യുഎഇ പ്രസിഡന്റ് തൻറെ പഴയ സഹപാഠികള്‍ക്കൊപ്പം…

യുഎഇ : അപൂര്‍വ്വവും ഹൃദ്യവുമായ ഒത്തുചേരലില്‍ വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച യുഎഇ പ്രസിഡന്റ്, തന്റെ പഴയ സഹപാഠികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഏറെ നേരം ചെലവഴിച്ചു. പഴയ സഹപാഠികള്‍ക്കൊപ്പം ഒത്തുചേര്‍ന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പുതുക്കിയ ശൈഖ് മുഹമ്മദ് സഹപാഠികളായിരുന്ന സമയത്ത് ഉടലെടുത്ത ഊഷ്മള ബന്ധത്തെ കുറിച്ചും സംസാരിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

തുടര്‍ന്ന് ഒരുക്കിയ വിരുന്നില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവരും അതിഥികള്‍ക്കൊപ്പം പങ്കുചേര്‍ന്നു. തങ്ങളുടെ പഴയ ക്ലാസ്മേറ്റായ, യുഎഇ പ്രസിഡന്റിനെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു സംഗമത്തിലെത്തിയ സഹപാഠികള്‍.ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *