എയർ ഇന്ത്യ എക്സ്പ്രസിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള ദുരനുഭവം പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി
എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രയ്ക്കിടെ ലഭിച്ച ഭക്ഷണത്തെ പറ്റിയുള്ള ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസിൽ ഷാർജ കോഴിക്കോട് യാത്രയ്ക്കിടെയാണ് അദ്ദേഹം വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 337 ഇന്ത്യൻ രൂപ (15 ദിർഹം) വില വരുന്ന ബിരിയാണി വെള്ളം ഒഴുകുന്ന രീതിയിൽ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് വിതരണം ചെയ്യുന്നത്. നമ്മുടെ നാട്ടിൽ നിരോധിച്ചിരിക്കുന്ന പ്ലാസ്റ്റിക്കിലാണ് ബിരിയാണി നൽകുന്നതെന്നും, 15 ദിർഹമിന്റെ ബിരിയാണിയുടെ കോലം ആണിതൊന്നും, എയർ ഇന്ത്യ എക്സ്പ്രസ്സ്കാർ ഏതു കാറ്ററിങ്ങുകാരാണെങ്കിലും ബിരിയാണി വെച്ച് പഠിക്കണമെന്നും വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഈയടുത്ത് എയർ ഇന്ത്യ എക്സ്പ്രസുകാർ സൗജന്യമായി നൽകിയ സ്നാക്സും നിർത്തലാക്കിയിരുന്നു. വീഡിയോ പുറത്തുവന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ്സ് ആൻഡ് എയർ ഏഷ്യ അശ്രദ്ധ ഉണ്ടായ അനുഭവത്തിൽ മാപ്പുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങൾക്ക് ഇത്തരത്തിൽ ദുരനുഭവം ഉണ്ടാകുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ ബുക്കിംഗ് വിവരങ്ങൾ ഞങ്ങൾക്ക് സ്വകാര്യമായി അയയ്ക്കുക, അക്കാര്യം ഞങ്ങൾ ഉടൻ പരിഹരിക്കും എന്നാണ് അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ എയർ ഇന്ത്യ കമന്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)