ലോകത്തെ വേനൽക്കാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനം പിടിച്ച് ദുബായ്
കനത്ത വേനൽ ചൂടിലും ലോകത്തെ വേനൽക്കാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ദുബായ്. ഷോപ്പിംഗ് ഹബ്ബ് ആണെന്നതും, നിരവധി ഇൻഡോർ വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ഫോർവാർഡ്കീസ് എന്ന സ്ഥാപനമാണ് വിനോദസഞ്ചാരത്തിന് ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിക്കുന്ന നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കഴിഞ്ഞവർഷം ഈ പട്ടികയിൽ ദുബായ് എട്ടാം സ്ഥാനത്തായിരുന്നു. ബാങ്കോക്, ന്യൂയോർക്, ബാലി, പാരിസ്, ലോസ് ആഞ്ചലസ്, ലണ്ടൻ എന്നിവയാണ് ദുബൈക്ക് മുമ്പിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. ടോക്യോ, മാഡ്രിഡ്, സാൻ ഫ്രാൻസിസ്കോ എന്നിവയാണ് പട്ടികയിലെ മറ്റു നഗരങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം ചൈനയിൽ നിന്ന് വലിയ രീതിയിൽ സന്ദർശകർ ദുബൈയിൽ എത്തിച്ചേരുന്നുണ്ടെന്നും ഇത് ദുബൈയുടെ മുന്നേറ്റത്തിന് സഹായിച്ച ഘടകമാണെന്നും അധികൃതർ വിലയിരുത്തി. ഷോപ്പിങിന് വിപുലമായ സൗകര്യങ്ങളുള്ള ലോകോത്തര നഗരങ്ങളിലൊന്നാണ് ദുബൈ. അതോടൊപ്പം വിവിധ പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും വേനൽ പരിഗണിച്ചുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)