ഭവന നിർമ്മാണത്തിനായി 3200 പ്ലോട്ടുകൾ പൗരന്മാർക്കായി നൽകി ദുബായ്
ദുബായിലെ പൗരന്മാർക്കായി 3200 ഹൗസ് പ്ലോട്ടുകൾ അനുവദിച്ചു. ദുബായി കിരീടവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏറ്റവും മികച്ച ജീവിതസാഹചര്യം പൗരന്മാർക്കായി നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായ രീതിയിലാണ് ഭവനനിർമാണത്തിനുള്ള പ്ലോട്ടുകൾ നിർണയിച്ചിട്ടുള്ളത്. അനുവദിച്ച സ്ഥലങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം ഉറപ്പുവരുത്തിയിട്ടുണ്ട്. ആഗോള തലത്തിലെ ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പൗരന്മാർക്ക് താമസകേന്ദ്രങ്ങൾ അനുവദിക്കുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)