പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നടപടികളുമായി യുഎഇ
റീസൈക്ലിങ്ങിനായി ഒരുവർഷം രണ്ടു കോടി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയെന്ന ലക്ഷ്യവുമായി അബൂദബി പരിസ്ഥിതി ഏജൻസി. ഇതിനായി കോർണിഷ്, അബൂദബി വിമാനത്താവളം, കായികകേന്ദ്രങ്ങൾ, മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എമിറേറ്റിലെ സുപ്രധാന കേന്ദ്രങ്ങളിലായി 70 റിവേഴ്സ് വെൻഡിങ് മെഷീനുകളും 26 സ്മാർട്ട് ബിന്നുകളും സ്ഥാപിക്കും. പ്ലാസ്റ്റിക്മുക്ത, മാലിന്യമുക്ത, മലിനീകരണമുക്ത ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിസ്ഥിതി ഏജൻസി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നത്. പദ്ധതിയുടെ അവതരണ വേദിയിൽ പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലിം അൽ ധാഹിരിക്കൊപ്പം പദ്ധതിയിൽ പങ്കാളികളായ അഡ്നോക് ഡിസ്ട്രിബ്യൂഷൻ, അബൂദബി കോഓപറേറ്റിവ് സൊസൈറ്റി, അൽദാർ, കെയർഫോർ, ചോയിത്രംസ്, ഡിഗ്രേഡ് ലുലു, നദീറ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികളും സംബന്ധിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)