Posted By user Posted On

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി എട്ടുവയസ്സുകാരൻ

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് കൊടുമുടി കീഴടക്കി ഇന്ത്യൻ വംശജനായ എട്ടു വയസ്സുകാരൻ. മാതാപിതാക്കൾക്കൊപ്പമാണ് അയാൻ സബൂർ എന്ന എട്ടുവയസ്സുകാരൻ കഴിഞ്ഞമാസം പർവ്വതാരോഹണം നടത്തിയത്. ദുബായിലെ സ്ഥിരതാമസക്കാരായ സബൂർ അഹമ്മദ് -വാണി മെന്റോൺ ദമ്പതികളുടെ മകനാണ് അയാൻ. സമുദ്രനിരപ്പിൽ നിന്ന് 5642 മീറ്റർ ഉയരമുള്ള മൗണ്ട് എൽബ്രസ് 8 ദിവസത്തിനുള്ളിൽ കീഴടക്കാൻ ആയിരുന്നു ഇവരുടെ ലക്ഷ്യം, എന്നാൽ അഞ്ച് ദിവസം കൊണ്ട് ഇവർ ദൗത്യം പൂർത്തിയാക്കി. താൻസനിയയിലെ കിളിമാഞ്ചാരോയും ആസ്ട്രേലിയയിലെ കോസ്യൂസ്‌കോ പർവ്വതവും ഈ എട്ടു വയസ്സുകാരൻ നേരത്തെ കീഴടക്കിയിരുന്നു. ശക്തമായ മഞ്ഞുവീഴ്ച്ച ഉള്ളതിനാൽ എൽബ്രസ് കീഴടക്കുക എന്നത് ദുഷ്കരമായമായിരുന്നു. എവറസ്റ്റ് കീഴടക്കുക എന്നതാണ് അയാന്റെ അടുത്ത ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *