Posted By user Posted On

ബയോ മെട്രിക് രേഖപ്പെടുത്തുന്നതിനായി കുവൈത്തിലെ മാളുകളിൽ പുതിയ കേന്ദ്രങ്ങൾ വരുന്നു

കുവൈറ്റ് സിറ്റി : ബയോ മെട്രിക് രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ കേന്ദ്രങ്ങളിൽ പൗരന്മാർക്കും, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കുമായി ആഭ്യന്തര മന്ത്രാലയം ബയോമെട്രിക് വിരലടയാളം എടുക്കുന്നത് തുടരുന്നു. യാത്രക്കാർക്ക് വിരലടയാളം എടുക്കാതെ തന്നെ കുവൈറ്റ് വിടാൻ അനുവാദമുണ്ട്, തിരികെ വരുമ്പോൾ അത് എടുക്കും.

യാത്രയ്ക്ക് മുമ്പ് പൗരന്മാർക്കും താമസക്കാർക്കും അവരുടെ ബയോ-മെട്രിക് സ്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ  നിരവധി വാണിജ്യ സമുച്ചയങ്ങളിലും മന്ത്രാലയ സമുച്ചയങ്ങളിലും പുതിയ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം. 

നിലവിലെ ബയോ മെട്രിക്  കേന്ദ്രങ്ങളിൽ വിരലടയാളം എടുക്കാൻ  ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് https://meta.e.gov.kw/En/ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.ജഹ്‌റ, അലി സബാഹ് അൽ-സേലം, ഫർവാനിയ, വെസ്റ്റ് മിഷ്‌റഫ് പ്രദേശങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും യാത്രയ്‌ക്ക് മുമ്പ് ബയോ-മെട്രിക് സ്‌കാൻ പൂർത്തിയാക്കാൻ ക്രിമിനൽ എവിഡൻസ് ജനറൽ വകുപ്പ് രാജ്യത്തുടനീളം നാല് കേന്ദ്രങ്ങൾ അനുവദിച്ചു. ഈ കേന്ദ്രങ്ങൾ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. വിവിധ സ്ഥലങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/05/31/www-google-search-web-cheap-flight-hotel-booking-mobile-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *