പ്രവാസിയുടെ ഭാര്യ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു
പ്രവാസിയുടെ ഭാര്യക്ക് സുഹൃത്തിന്റെ കുത്തേറ്റ് ദാരുണ അന്ത്യം. അങ്കമാലി സ്വദേശിയായ, 41 വയസ്സുള്ള ലിജി രാജേഷ് expat ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. തുറവൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റാണ് ലിജി. ഭർത്താവ് രാജേഷിന് ഖത്തറിലാണ്.ലിജിയുടെ അമ്മ അല്ലി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയിൽ വെച്ചാണ് ലിജിയെ കുത്തിയത്. അമ്മയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയതാണ് ലിജി. സംഭവത്തിൽ ആലുവ സ്വദേശി മഹേഷിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ആശുപത്രി മുറിയിലെത്തിയ മഹേഷും ലിജിയുമായി തർക്കമുണ്ടായിട്ടുണ്ട്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)