Posted By Admin Admin Posted On

വിദേശികൾക്ക് മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ: നടപടികൾ ലളിതമാക്കി യുഎഇ

.

ദുബായ് : വിദേശികൾക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കി.രാജ്യം വിടാതെ തന്നെ രണ്ടു തവണ പുതുക്കാൻ സാധിക്കുന്ന വീസയാണിത്.ഒരു വർഷം പരമാവധി 90 ദിവസം യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നതാണ് പുതിയ വീസ. പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്ന ഒക്ടോബർ 3 മുതലാണ് ദീർഘകാലാവധിയുള്ള ടൂറിസ്റ്റ് വീസ അപേക്ഷകർക്ക് നൽകുക. 4,000 ഡോളറിനു (3 ലക്ഷം രൂപ) തുല്യമായ ബാങ്ക് ബാലൻസുണ്ടെങ്കിൽ വീസയ്ക്ക് അപേക്ഷിക്കാം. വീസ അപേക്ഷ സമർപ്പിക്കുന്നതിന്റെ മുൻപുള്ള 6 മാസത്തെ ബാങ്ക് ഇടപാട് രേഖകളാകും അപേക്ഷയോടൊപ്പം പരിഗണിക്കുക.ആരോഗ്യ ഇൻഷുറൻസും എടുത്തിരിക്കണം. ഇത്രയും രേഖകൾ ഉണ്ടെങ്കിൽ കളർ ഫോട്ടോക്കൊപ്പം പാസ്പോർട്ടിന്റെ പകർപ്പ് എടുത്തിരിക്കണം. വീസ ലഭിച്ചാൽ 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം. ഒരു വർഷത്തിനിടയ്ക്ക് ഇതിൽ കൂടുതൽ ദിവസം കഴിയണമെന്നുള്ളവർക്ക് പുതുക്കാനും അവസരമുണ്ട്. 5 വർഷത്തിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല. എത്ര തവണ പ്രവേശിച്ചാലും പരമാവധി ദിവസങ്ങൾ 180ൽ കൂടാൻ പാടില്ലെന്നു മാത്രം. കാലാവധിയിൽ വൈവിധ്യമുള്ള വിവിധതരം സന്ദർശക വീസകൾ ഒക്ടോബർ മുതൽ അപേക്ഷകർക്ക് നൽകും.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

https://www.pravasiinfo.com/2022/08/16/latest-free-application-to-know-the-exchange-rate-of-indian-rupee-in-kuwait-uae-and-other-countries-every-day/
https://www.pravasivarthakal.in/2022/09/17/thermo-fisher-rt-pcr-3/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *