യുഎഇ: ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് റോഡ് ഭാഗികമായി അടച്ചിടും
യുഎഇയിൽ റോഡ് ഭാഗികമായി അടച്ചതായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖോർഫക്കാനിലെ അൽ മുസല്ല സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാഫിക് അതോറിറ്റി അറിയിച്ചു. റോഡിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാലാണ് അടച്ചിടുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണികൾ നടത്തുക. അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം രണ്ടാഴ്ചത്തേക്കാണ് – ജൂലൈ 17 തിങ്കൾ മുതൽ ജൂലൈ 31 തിങ്കൾ വരെ. രണ്ടാം ഘട്ട ജോലികൾ ഓഗസ്റ്റ് 1 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 14 തിങ്കളാഴ്ച വരെ തുടരും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)