expat യുഎഇയിൽ പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
അജ്മാൻ/കോതമംഗലം∙ യുഎഇയിലെ അജ്മാനിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നെല്ലിമറ്റം കവളങ്ങാട് കണ്ണാമ്പിള്ളി expat കെ.ജെ.എൽദോസിന്റെയും പ്രിയയുടെയും മകൻ ബേസിൽ ആണു മരിച്ചത്. 23 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് ബേസിലിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒന്നര വർഷം മുൻപാണു ജോലിയിൽ പ്രവേശിച്ചത്. യുവാവിൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് വൈകും. ഇസ് ലാമിക പുതുവത്സരമായ മുഹറം ഒന്നിനോടനുബന്ധിച്ച് ഇന്ന് യുഎഇയിൽ അവധിയാണ്. നാളെയും ഞായറാഴ്ചയും വാരാന്ത്യ അവധിയും. നിയമനടപടികൾ തിങ്കളാഴ്ച മാത്രമേ ഇനി നടത്താൻ കഴിയൂ എന്നതിനാലാണ് മൃതദേഹം കൊണ്ടുപോകൽ വൈകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)