Posted By user Posted On

‍work abroadഇതാ ഒരു സന്തോഷ വാ‍ര്‍ത്ത; യുഎഇയിലെ ഈ എമിറേറ്റ്സിൽ സ​ർ​ക്കാ​ർ ജോ​ലി​ക്കു​ള്ള​ പ്രാ​യ​പ​രി​ധി നീ​ക്കി

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി നീ​ക്കി work abroad. 18 മു​ത​ൽ 60 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ സാ​മൂ​ഹി​ക സു​ര​ക്ഷ ഫ​ണ്ട്​ നി​യ​മ വ​കു​പ്പ്​ അ​റി​യി​ച്ചു. റേ​ഡി​യോ/​ടി.​വി പ​രി​പാ​ടി​യാ​യ ‘ഡ​യ​റ​ക്ട്​ ലൈ​നി’​ലൂ​ടെ സു​പ്രീം ​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ട്ട​ത്.കൂ​ടാ​തെ സ​ർ​ക്കാ​റി​ൻറെ വി​വി​ധ വ​കു​പ്പു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 45 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കാ​നും സു​ൽ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. ബാ​ച്ചി​ല​ർ, ഹൈ​സ്കൂ​ൾ, സെ​ക്ക​ൻ​ഡ​റി ഡി​ഗ്രി​ക്ക് താ​ഴെ​യു​ള്ള ബി​രു​ദ​ധാ​രി​ക​ളാ​യ യു​വാ​ക്ക​ളെ​യും യു​വ​തി​ക​ളെ​യും നി​യ​മി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. ഷാ​ർ​ജ സി​റ്റി ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സ​ർ​വി​സ​സ്, മാ​ന​വ​വി​ഭ​വ ശേ​ഷി വ​കു​പ്പ്, ഷാ​ർ​ജ യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ്​ നി​ർ​ദേ​ശം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *