driver സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ പ്രവാസിയെ ഇടിച്ചിട്ട് രക്ഷപ്പെട്ടു; മൂന്ന് മണിക്കൂർ കൊണ്ട് ഡ്രൈവറെ പിടികൂടി യുഎഇ പൊലീസ്
ഷാർജ: റോഡ് മുറിച്ചുകടന്ന ഏഷ്യക്കാരനായ പ്രവാസിയെ ഇടിച്ചിട്ട് വാഹനം നിർത്താതെ കടന്നുകളഞ്ഞ അറബ് driver വംശജനായ ഡ്രൈവറെ ഷാർജ പൊലീസ് പിടികൂടി. എമിറേറ്റിലെ വ്യവസായികമേഖല രണ്ടിൽ വെച്ചായിരുന്നു സംഭവം. പ്രതിയായ ഡ്രൈവറെ മൂന്ന് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് അറിയിച്ചു. സീബ്രാലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാർജ പൊലീസ് ജനറൽ കമാൻഡിൻറെ സെൻട്രൽ ഓപറേഷൻസ് റൂമിൽ ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ ആളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തിയതും. സീബ്രാലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നതും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ഉത്തരവാദിത്തമില്ലായ്മയും ഇത്തരം അപകടങ്ങളുടെ പ്രധാന കാരണങ്ങളായി ഷാർജ പൊലീസ് പറഞ്ഞു. അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും പൊലീസ് ഓർമിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)