salam air website പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇയിലെ ഈ എമിറേറ്റ്സിൽ നിന്ന് സലാം എയർ സർവീസ് തുടങ്ങുന്നു
ഫുജൈറ: ഒമാൻ ആസ്ഥാനമായ സലാം എയർ ഫുജൈറ വിമാനത്താവളത്തിൽ സലാലയിലേക്ക് വിമാന സർവിസ് salam air website ആരംഭിക്കുന്നു. ജൂലൈ 30 മുതലാണ് നേരിട്ടുള്ള സർവിസ് ആരംഭിക്കുകയെന്ന് അധികൃതർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.നിലവിൽ ആഴ്ചയിൽ ഒരു സർവിസാണ് നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ഉച്ചക്ക് 1.25ന് സലാലയിലെത്തുന്നതാണ് സർവിസ്. സലാല-ഫുജൈറ വിമാനം രാവിലെ 8.55ന് പുറപ്പെട്ട് 10.40ന് എത്തും. സലാലയിൽനിന്ന് കോഴിക്കോട്, മസ്കത്ത്, ബഹ്റൈൻ, സുഹാർ, മദീന എന്നിവിടങ്ങളിലേക്ക് സലാം എയർ സർവിസ് നടത്തുന്നുണ്ട്. യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിൽനിന്ന് സലാലയിലേക്ക് ഖരീഫ് സീസണിലും മറ്റും പോകുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സലാം എയറിൻറെ പുതിയ സർവിസ് ആരംഭിച്ചത്. കൂടുതൽ റൂട്ടുകളിലേക്ക് വിമാന സർവിസ് ഏർപ്പെടുത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി സി.ഇ.ഒ കാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. സലാം എയർ ഫുജൈറയിൽനിന്ന് ജൂലൈ 12 മുതൽ ഫുജൈറയിലെ വിവിധ നഗരങ്ങളിലേക്ക് സർവിസുകൾ ആരംഭിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)