യുഎഇയിൽ 350 ഫാൻസി നമ്പറുകൾ ആർ.ടി.എ ലേലം ചെയ്യും
യുഎഇയിൽ ഫാൻസി നമ്പർ പ്ലേറ്റുകളുടെ ഓൺലൈൻ ലേലം പ്രഖ്യാപിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സ്വകാര്യ, വിന്റേജ് വാഹനങ്ങൾക്കാണ് 3,4,5 അക്ക നമ്പറുകൾ കരസ്ഥമാക്കാൻ അധികൃതർ അവസരമൊരുക്കുന്നത്. ‘എ’ മുതൽ ‘വൈ’ വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾക്കൊപ്പമുള്ള ചില നമ്പറുകളാണ് ലഭ്യമാക്കുക. 72ാമത് ഓൺലൈൻ ലേലമാണ് ഇത്തവണ ആർ.ടി.എ ഒരുക്കുന്നത്. എം 535, ടി 451, എൽ 69069, എ 50052, വി 1107, വി 5567, ടി 2223, ആർ 33434 എന്നിവയാണ് ആകർഷകമായ നമ്പറുകളിൽ ചിലത്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. ലേല നടപടികൾ ജൂലൈ 31ന് രാവിലെ എട്ടുമുതൽ ആരംഭിക്കും. അഞ്ചു ദിവസമാണ് ലേലം നീണ്ടുനിൽക്കുക. ലേലത്തിൽ വാങ്ങുന്നതിന് വാറ്റ് ബാധകമാണ്, എല്ലാ പങ്കാളികളും ട്രാഫിക് ഫയൽ ഓപൺ ചെയ്തിരിക്കണം, 5000 ദിർഹമിന്റെ സെക്യൂരിറ്റി ചെക്ക് നിക്ഷേപിക്കണം, 120 ദിർഹം പങ്കാളിത്ത ഫീയായി അടക്കണം എന്നിവയാണ് നിബന്ധനകൾ. ദുബൈ ഡ്രൈവ് ആപ്, ആർ.ടി.എ വെബ്സൈറ്റ്, ഉമ്മുറമൂല, അൽ ബർഷ, ദേര എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി പെയ്മെന്റുകൾ അടക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)