യുഎഇയിൽ അരി കയറ്റുമതിക്ക് വിലക്ക്; ഇന്നലെ മുതൽ വിലക്ക് പ്രാബല്യത്തിൽ
ദുബൈ: യുഎഇയിൽ നിന്നുള്ള അരി കയറ്റുമതിക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ കഴിഞ്ഞദിവസം അരികയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് യുഎഇയും അരികയറ്റുമതിക്ക് നാലുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്.അരിയുൽപന്നങ്ങൾക്കും നാലുമാസത്തേക്ക് യുഎഇ കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും പാടില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിലായി.ഇന്ത്യ അരികയറ്റുമതി നിർത്തിവെച്ചതിനാൽ പ്രാദേശിക വിപണിയിൽ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ തീരുമാനം. ഈമാസം 20നാണ് ഇന്ത്യ കയറ്റുമതി വിലക്കിയത്. കയറ്റുമതി പെർമിറ്റുകൾക്ക് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുനർ കയറ്റുമതിക്കും വിലക്കുള്ളതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎഇയിലെത്തുന്ന അരിയും അരിയുൽപന്നങ്ങളും കയറ്റി അയക്കാൻ കഴിയില്ല.
Comments (0)