ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, കൊടും ക്രൂരത
ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശിനിയായ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മജ്ജയ് കുമാറിന്റെ മകള്‍ ചാന്ദ്നിയാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്നലെയാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. ചാന്ദ്നിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഫ്സാക്ക് ആലം എന്ന ഇതര സംസ്ഥാന തൊളിലാളിയെ പൊലീസ് പിടികൂടിയിരുന്നു. മജ്ജയ് കുമാറിന്റെ വീടിന് മുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)