Posted By user Posted On

അബുദാബിയിലെ വാണിജ്യ കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല

അബൂദബിയിലെ മുസഫയിൽ വാണിജ്യ കെട്ടിടത്തിൽ വൻ തീപ്പിടിത്തം. ഫർണീച്ചർ ഷോറൂമിനാണ് വ്യാഴാഴ്ച ഉച്ചയോടെ തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മേഴ്സിഡസ് ബെൻസിന്‍റെ സർവിസ് കേന്ദ്രവും തീപിടിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്​. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ അബൂദബി സിവിൽ ഡിഫൻസ്​ അതോറിറ്റിയും പൊലീസും ചേർന്ന്​ തീയണച്ചു​. തീപ്പിടിത്തവുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന്​ പൊലീസ്​ അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *