യുഎഇ; ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ കുടുങ്ങും, മൂന്നുവർഷം വരെ തടവും 5000 ദിർഹം പിഴയും
യുഎഇയിൽ ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് മൂന്നുവർഷം വരെ തടവും 5000 ദിർഹയും പിഴയും ലഭിക്കാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരു വർഷം ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് മൂലം 53 അപകടങ്ങളാണ് ഉണ്ടായത്. നിശ്ചിത വാഹനത്തിന്റെ അല്ലാതെ മറ്റൊരു വാഹനത്തിന്റെ ലൈസൻസ് ഉപയോഗിച്ച് വണ്ടി ഓടിക്കരുത്. ചെറു വാഹനത്തിന്റെ ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനങ്ങൾ ഓടിച്ചാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് തുല്യമായ കുറ്റമായി ഇത് കണക്കാക്കും. അടിസ്ഥാന ഡ്രൈവിംഗ് പാഠങ്ങൾ അറിയാതെയും, നിരത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് അറിയാതെയും വണ്ടിയെടുത്ത് റോഡിൽ ഇറങ്ങുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്വന്തം ജീവൻ പോലും അപകടത്തിൽ ആകുന്ന തരത്തിലാണ് വാഹാമോടിക്കുന്നത്. ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്ന മാതാപിതാക്കളും തെറ്റുകാരാണെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് സ്വദേശി കുട്ടികളും അവരുടെ സഹായിയും മരിക്കാൻ ഇടയായ അപകടം ലൈസൻസില്ലാതെ വാഹനം ഓടിച്ചത് മൂലമാണെന്നും പോലീസ് ഓർമിപ്പിച്ചു. സ്വദേശികൾക്ക് ലൈസൻസ് ലഭിക്കാൻ നിശ്ചിത പ്രായവും വാഹനമോടിക്കാനുള്ള ശാരീരികക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുമാണ് വേണ്ടത്. വിദേശികൾക്ക് ഇതേ മാനദണ്ഡങ്ങൾക്ക് പുറമേ കാലാവധിയുള്ള താമസ – തൊഴിൽ വീസ വേണം. റോഡ് ടെസ്റ്റിൽ വിജയിച്ചാൽ സ്വദേശികൾക്ക് 10 വർഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസും വിദേശികൾക്ക് 5 വർഷ ലൈസൻസുമാണ് നൽകുക. വിദേശികൾക്ക് പുത്തൻ ലൈസൻസിന്റെ കാലാവധി രണ്ട് വർഷമായിരിക്കും. പുതുക്കുന്ന സമയത്താണ് 5 വർഷ ലൈസൻസ് ലഭിക്കുക. 18 വയസ്സാണ് ലൈസൻസ് ലഭിക്കാനുള്ള പ്രായം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)