petയുഎഇയിൽ വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിച്ചാൽ ഇനി കർശന നടപടി; ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കണം
അബൂദബി: അബൂദബിയിൽ തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ pet കാമ്പയിനുമായി പ്രാദേശിക ഭരണകൂടം. ഉത്തരവാദിത്തമുള്ള വളർത്തുമൃഗ ഉടമസ്ഥത പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബി നഗര, ഗതാഗത വകുപ്പ് കാമ്പയിന് തുടക്കമിട്ടത്.തെരുവുമൃഗങ്ങളുടെ സംരക്ഷണ നിലവാരം ഉയർത്തി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. വളർത്തുമൃഗങ്ങളെ ഉത്തരവാദിത്തമില്ലാതെ തെരുവിൽ ഉപേക്ഷിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് മുനിസിപ്പാലിറ്റി തീരുമാനം. ഈ മൃഗങ്ങൾ പൊതുജനങ്ങൾക്ക് ഭീഷണിയുയർത്തിയാൽ ഉടമകളെ കണ്ടെത്തി നടപടിയെടുക്കും. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതിലൂടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് മുനിസിപ്പാലിറ്റി പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. താമസകേന്ദ്രങ്ങളിലടക്കം തെരുവുനായ്ക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. തെരുവുനായ്ക്കളെയോ നഷ്ടപ്പെട്ട നായ്ക്കളെയോ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങൾ കാമ്പയിൻറെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)