Posted By user Posted On

visa ഇക്കാര്യം ശ്രദ്ധിക്കണം; യുഎഇയിൽ പിറക്കുന്ന പ്രവാസി കുഞ്ഞുങ്ങൾക്കും വീസ വേണം; നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കിൽ പിഴ

ദുബായ്∙ യുഎഇയിൽ പിറക്കുന്ന പ്രവാസി കുഞ്ഞുങ്ങൾക്കും വീസ വേണം. 120 ദിവസത്തിനകം താമസ വീസ എടുക്കണം visa. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. 350 ദിർഹമാണ് കുട്ടികൾക്ക് താമസ വീസ ലഭിക്കാൻ നിരക്ക്. ഇതിൽ 100 ദിർഹം അപേക്ഷയ്ക്കും 100 ദിർഹം വീസ വിതരണ നിരക്കും 100 ദിർഹം സ്മാർട് സേവനങ്ങൾക്കും 50 ദിർഹം അതോറിറ്റിയുടെ ഇ- സേവനങ്ങൾക്കുള്ളതാണ്. സ്വകാര്യ, ഫ്രീ സോൺ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ നവജാത ശിശുക്കളുടെ വീസയക്കൊപ്പം എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കണം. കുഞ്ഞുങ്ങൾക്ക് വീസ ലഭിക്കാൻ എമിറേറ്റ്സ് ഐഡി കാർഡോ വീസയ്ക്കു ഫീസ് അടച്ച രസീതോ നൽകണം. കുഞ്ഞിന്റെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസം കാലാവധി നിർബന്ധമാണ്. അപേക്ഷിക്കുമ്പോൾ സ്പോൺസറുടെ വീസ കാലാവധിയുള്ളതായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കുട്ടിയുടെ വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ വൈകിപ്പിച്ചതിനു പിഴയുണ്ടെങ്കിൽ ആദ്യം അതടയ്ക്കണം. വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ അതോറിറ്റിയുടെ www.icp.gov.ae വെബ്സൈറ്റും UAElCP ആപ്പും ഉപയോഗിക്കാം. അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിലും അംഗീകൃത ടൈപ്പിങ് ഓഫിസുകൾ വഴിയും അപേക്ഷിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *