Posted By Admin Admin Posted On

apply for tourist visa മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ: യുഎഇയിലേക്ക് ഇടനിലക്കാരില്ലാതെ എളുപ്പത്തിൽ പോകാം അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ വിശദമായി

അബുദാബി: യുഎഇയിലേക്ക് ഇടനിലക്കാരില്ലാതെ മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ. വിദേശികൾക്ക് 5 വർഷം കാലാവധിയിലാണ് വീസ. നിരക്ക് 650 ദിർഹം.500 ദിർഹം വീസ നിരക്കും 50 ദിർഹം ഓൺലൈൻ സേവന നിരക്കും 100 ദിർഹം അപേക്ഷ ഫീസും നൽകണം. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ UAElCP ആപ് വഴിയോ അപേക്ഷ നൽകാം. സ്പോൺസറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും വീസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി.മടക്കയാത്രാ വിമാന ടിക്കറ്റ് അപേക്ഷയ്ക്ക് അനിവാര്യം.
യുഎഇയിലെ താമസ വിലാസം ( ഹോട്ടൽ ആണെങ്കിൽ ഹോട്ടൽ വിലാസം) അപേക്ഷയിൽ കാണിക്കണം.),പാസ്പോർട്ടിന് 6 മാസത്തെ കാലാവധിയുണ്ടാകണം. ∙ അപേക്ഷ അപൂർണമെങ്കിൽ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകളിൽ 30 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീസ അപേക്ഷ അസാധുവാകും,. 3 തവണ മടങ്ങിയ അപേക്ഷകളും തള്ളിയതാണെന്ന് ഉറപ്പാക്കാം, നിശ്ചിത തീയതിക്കുള്ളിൽ നടപടി പൂർത്തിയാക്കാത്ത അപേക്ഷകൾക്ക് കാലതാമസം വരുത്തിയാൽ അധിക തുക അടയ്ക്കേണ്ടി വരും, വർഷം 180 ദിവസം വരെ രാജ്യത്ത് ത ങ്ങാൻ കഴിയുന്നതാണ് ദീർഘകാല ടൂറിസ്റ്റ് വീസ എന്നിങ്ങനെയാണ് വീസയ്ക്കുള്ള നിബന്ധനകൾ.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *