expat ഗള്‍ഫില്‍ നിന്നും അയച്ച ഒരു കോടിയിലേറെ രൂപ കാണാനില്ല; ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: പ്രവാസി മലയാളി ഭാര്യയെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു
തൃശൂര്‍: തൃശൂര്‍ ചേറൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ സാമ്പത്തിക expat ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കവും, വീട്ടമ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും. ഉണ്ണികൃഷ്ണന് ആണ് ഭാര്യ കല്ലടിമൂല സ്വദേശിനി സുലി ( 46) യെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്കു കാരണം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ ഗള്‍ഫിൽ നിന്ന് അയച്ചു കൊടുത്തിരുന്നു. ഈ തുക ഭാര്യയുടെ കൈയിലുണ്ടായിരുന്നില്ല. മാത്രമല്ല, കടവും ഉണ്ടായിരുന്നു.ഒറ്റപ്പെട്ട പ്രദേശത്താണ് ഉണ്ണകൃഷ്ണന്റെ വീട് സ്ഥിതി ചെയ്യുന്നത്. അയൽവാസികളുമായി അടുത്ത ബന്ധവും സ്ഥാപിച്ചിരുന്നില്ല. ഇവരുടെ മക്കൾ ദൂരദേശത്ത് നിന്ന് പഠിക്കുന്നതിനാൽ വീട്ടിൽ ഈ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടത്തിയതിന് ശേഷം ഉണ്ണികൃഷ്ണൻ സ്വമേധയാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
Comments (0)