Posted By user Posted On

ഒരു മാസമായി ഒരു വിവരവുമില്ല; മക്കയിൽ കാണാതായ മലയാളി ഹജ്ജ് തീർഥാടകനായുള്ള അന്വേഷണം ഊർജിതമാക്കി

ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ ശേഷം കാണാതായ മലയാളിക്കായി തിരച്ചിൽ തുടരുന്നു. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെ (72) കുറിച്ചാണ് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവുമില്ലാത്തത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കൂടെ ഒരു രേഖയും കരുതാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഒരാൾ ഇദ്ദേഹത്തെ കണ്ടതായി പറയപ്പെടുന്നു. ശേഷം ഒരു വിവരവുമില്ല. ഓർമക്കുറവും ചെറിയ മാനസിക പ്രശ്‌നങ്ങളുമുള്ള ഇദ്ദേഹത്തെ കണ്ടെത്താനായി മക്കയിലെ കെ.എം.സി.സി കമ്മിറ്റിയുടെ കീഴിൽ ശ്രമം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇതോടെ കാണാനില്ലാത്ത വിവരവും ഇദ്ദേഹത്തിെൻറ ഫോട്ടോയും ബന്ധപ്പെടേണ്ട നമ്പറും നൽകി മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിൽ പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളും വഴി വ്യാപകമായി പ്രചരിപ്പിച്ചിരിക്കുകയാണിപ്പോൾ. ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നേരത്തെ സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0539209656 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *