aed to inr rate today liveഇന്ത്യന്‍ രൂപക്കെതിരെ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് നിരക്ക്, നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധന
അബുദാബി: ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിയാതായി റിപോർട്ടുകൾ. ഇതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാനുള്ള വൻ തിരക്കിലാണ് പ്രവാസികള്‍. അതേസമയം ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ഡോളറിന് 80.74 എന്ന നിലയിലേക്കാണ് ഇന്ത്യന്‍ രൂപ ഇടിഞ്ഞത്. കഴിഞ്ഞ ദിവസം 21.92 രൂപ വരെ യുഎഇ ദിര്‍ഹത്തിന് ലഭിച്ചു. 22.03 രൂപ എന്ന നിലയിലേക്കും ഇന്നലെ എത്തി. എമിറേറ്റ്സ് എന്‍ ബി ഡി വഴി പണം അയച്ചവര്‍ക്ക് 21.86 രൂപ വരെ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യന്‍ രൂപക്കെതിരെ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് നിരക്കാണിത്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)