ഹൃദയാഘാതം മൂലം പ്രവാസി മലയാളി അബൂദബിയിൽ മരിച്ചു
കൊല്ലം ഉളിയകോവിൽ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. മുല്ലശ്ശേരിയിൽ റിട്ട. സെയിൽസ് ടാക്സ് ഓഫിസർ ഷാജഹാന്റെ മകൻ ഫിറോസ് ഖാൻ (46) ആണ് മരിച്ചത്. അബൂദബിയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറപ്പി വിഭാഗത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ആസിഫ. മക്കൾ: ആഷിക്, ആഷിന. മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോയി. ഖബറടക്കം ബുധനാഴ്ച മക്കാനി ഖബർസ്ഥാനിൽ. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)