Posted By user Posted On

ദുബായിലെ താമസക്കാര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന അറിയിപ്പുകൾ

ദുബായിലെ താമസക്കാര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന അറിയിപ്പുമായി അധികൃതര്‍. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ദുബായില്‍ താമസിക്കുന്നവര്‍ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനികള്‍, ഡെവലപ്പര്‍മാര്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്.

വ്യക്തിഗത വിവരങ്ങളും എമിറേറ്റ്‌സ് ഐ.ഡിയും ചേര്‍ക്കണം. ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ വീണ്ടും അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. കരാര്‍ പുതുക്കുന്നതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യണം. ദുബായ് റെസ്റ്റ് (Dubai REST) ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
ദുബായ് റെസ്റ്റ് ആപ്പ് തുറന്ന് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുക (പുതിയ ഉപയോക്താവാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യുക)ഇന്‍ഡിവിജ്വല്‍ എന്ന ഭാഗം തെരഞ്ഞെടുക്കണംയു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

ഡാഷ്‌ബോര്‍ഡില്‍ നിങ്ങളുടെ വസ്തു എവിടെയാണെന്ന് (വാടകക്കാരന്‍/ഉടമയായ പ്രോപ്പര്‍ട്ടി) തെരഞ്ഞെടുക്കാം‘ആഡ്? മോര്‍’ എന്ന ഭാഗത്ത് എല്ലാവരുടെയും പേരും വിവരങ്ങളും രേഖകളും ചേര്‍ക്കാന്‍ സൗകര്യമുണ്ട്.കുടുംബമായി താമസിക്കുന്നവര്‍ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങള്‍ ചേര്‍ക്കണം. പേര് ചേര്‍ത്തവരെ പിന്നീട് ഒഴിവാക്കാനും കഴിയും. 2020-ല്‍ അവിവാഹിതരായ ദമ്പതികള്‍ക്കും ബന്ധമില്ലാത്ത ഫ്‌ലാറ്റ്‌മേറ്റ്സിനും നിയമപരമായ സഹവാസം അനുവദിക്കുന്നതിനായി യുഎഇ കുടുംബ നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *