വൻ മയക്കുമരുന്ന് വേട്ട; മധുര പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 23 ലക്ഷത്തോളം ലഹരി ഗുളികകൾ
മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിലയിൽ 22 ലക്ഷത്തോളം ലഹരി ഗുളികൾസൗദിയിലെ ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. ഇവ സ്വീകരിക്കാനെത്തിയ രണ്ട് പേരെ അധികൃതർ കസ്റ്റഡിലെടുത്തു. സുരക്ഷാ സാങ്കേതിക വിദ്യകൾ പരിശോധിച്ച് നടത്തിയ പരിശോധനയിലൂടെയാണ് ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കുന്നതിെൻറ ഭാഗമായി സൗദി അറേബ്യയുടെ ഇറക്കുമതിലും കയറ്റുമതിയിലും തുടരുന്ന കസ്റ്റംസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമായി തുടരുമെന്ന് സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അടുത്തിടെ ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു വിദേശത്തുനിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. റിയാദ് നഗരത്തിലെ നഗരത്തിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ച ഇലക്ട്രിക് മെഷീനുകളുടെ ലോഡിൽ ഒളിപ്പിച്ച നിലയിൽ 13,94,000 ലഹരി ഗുളികകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കണ്ട്രോൾ പിടികൂടിയത്.
ഈ ലഹരികടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമാനുസൃതരായി രാജ്യത്ത് കഴിയുന്ന ജോർദാൻ, സിറിയൻ പൗരന്മാരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നർകോട്ടിക്സ് കണ്ട്രോൾ വക്താവ് മേജർ മർവാൻ അൽഹാസിമി അറിയിച്ചു. അതേസമയം രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി സൗദി അറേബ്യ നിയമിച്ചു. ലഹരി, മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും വർധിപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)