രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; കടം മേടിച്ചും ലോണെടുത്തും നാട്ടിലേക്ക് പണമയച്ച് പ്രവാസികൾ
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നതു വർധിച്ചു. പണം അയയ്ക്കുന്നതിൽ 10% വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ ദിർഹവുമായുള്ള വിനിമയത്തിൽ 22.65 വരെ എത്തിയിരുന്നു.
ഇപ്പോൾ 22.58 ആണ് വിനിമയ നിരക്ക്. മൂല്യമിടിഞ്ഞതോടെ പാക്കിസ്ഥാനിലേക്കും ഫിലിപ്പീൻസിലേക്കും പണമയയ്ക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. ഡോളറുമായുള്ള വിനിമയത്തിൽ 1.2 ശതമാനത്തിന്റെ ഇടിവാണ് രൂപയ്ക്കുണ്ടായത്. തുടർച്ചയായി 5 മാസത്തെ കണക്ക് പരിശോധിച്ചാൽ ഏറ്റവും വലിയ ഇടിവാണ് ഓഗസ്റ്റിലേത്. ചരിത്രത്തിലാദ്യമായി ഒരു ഡോളറിന്റെ വില 83 രൂപ കടന്നു. വരും ആഴ്ചകളിലും വിലയിടിവ് പ്രതീക്ഷിക്കുന്നുണ്ട്. മാസത്തിന്റെ പകുതിയിൽ വിലയിടിവുണ്ടായതിനാൽ ഇതിന്റെ നേട്ടം എല്ലാ പ്രവാസികൾക്കും ലഭിച്ചില്ല. ചിലർ പഴ്സനൽ ലോണുകളും മറ്റും ബാങ്കിൽ നിന്നു തരപ്പെടുത്തി നാട്ടിലേക്ക് അയച്ചു. കടം വാങ്ങി പണം അയച്ചവരും ഉണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)