falcon യുഎഇയിൽ അപൂർവ ഫാൽക്കൺ വിറ്റുപോയത് 10 ലക്ഷത്തിലേറെ ദിർഹത്തിന്; മത്സരവും ലേലവും കാണാനെത്തുന്നത് നിരവധി ആളുകൾ
അബൂദബി: അബൂദബിയിൽ നടന്ന വാശിയേറിയ ലേലത്തിൽ അപൂർവയിനത്തിൽപെട്ട ഫാൽക്കൺ വിറ്റുപോയത് falcon 10 ലക്ഷത്തിലേറെ ദിർഹത്തിന്. അമേരിക്കൻ ഫാൽക്കണായ പ്യുവർ ഗിർ അൾട്രാ വൈറ്റ് ഫാൽക്കണാണ് വൻതുകക്ക് വിറ്റുപോയത്. അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വേസ്ട്രിയൻ എക്സിബിഷൻ (അഡിഹെക്സ്) ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപനയായിരുന്നു ഇത്. സെപ്റ്റംബർ രണ്ടിന് എക്സിബിഷൻ തുടങ്ങാനിരിക്കെയാണ് എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ഇത്തരമൊരു ലേലം സംഘടിപ്പിച്ചത്. പ്യുർ ഗിർ, പ്യുർ ഗിർ മെയിൽ, പ്യുർ സേകർ എന്നിങ്ങനെ മൂന്നു ബ്രീഡുകളിലുള്ള വളർത്തു ഫാൽക്കണുകൾക്കായി ആറു വിഭാഗങ്ങളിലാണ് വരുംദിവസങ്ങളിൽ ലേലം നടത്തുക. ഏറ്റവും സൗന്ദര്യമുള്ള ഫാൽക്കണുകളുടെ മത്സരവും ഇതിനൊപ്പം നടത്തും
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)