
flight പ്രവാസികൾക്കിതാ സന്തോഷ വാർത്ത; യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ വന്നേക്കും, എയർപോർട്ട് അതോറിറ്റി ചർച്ചകൾ തുടങ്ങി
ദുബൈ: ഫുജൈറയിൽനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സർവിസ് ആരംഭിക്കുന്നതുമായി flight ബന്ധപ്പെട്ട് ഇന്ത്യൻ വിമാനക്കമ്പനികളുമായി ഫുജൈറ എയർപോർട്ട് അതോറിറ്റി ചർച്ചകൾ ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്.എയർ ഇന്ത്യ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചുവെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി. വിമാനകമ്പനികൾക്ക് വിമാനത്താവളത്തിൽ വരുന്ന ചെലവുകൾ പരമാവധി കുറക്കാം എന്ന് എയർപോർട്ട് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക വിമാനക്കമ്പനികളും സർവിസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഇന്ത്യയിൽനിന്ന് യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് പറക്കുന്നതിനേക്കാൾ കുറഞ്ഞ ഇന്ധന ചെലവിൽ ഫുജൈറയിലേക്ക് പറക്കാൻ കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)