Posted By user Posted On

പ്രവാസികളുടെ ജീവിതം മാറ്റി മറിച്ച് മഹ്സൂസ്; 827 പേര്‍ നേടിയത് 1,404,250 ദിര്‍ഹം

ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, 58-ാമത്തെ മില്യനയറെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന 142-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് പുതിയ വിജയികളെ തെരഞ്ഞെടുത്തത്. ആക 827 വിജയികള്‍ 1,404,250 ദിര്‍ഹമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു ഭാഗ്യശാലിക്ക് 50,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണനാണയങ്ങളും സമ്മാനമായി ലഭിച്ചു. മഹ്സൂസിന്‍റെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയുടെ മൂന്നാമത്തെ വിജയിയെയും പ്രഖ്യാപിച്ചു. 37336196 എന്ന റാഫിള്‍ ഐഡിയിലൂടെ ജോസ്‍ലിന്‍ ആണ് ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയുടെ മൂന്നാമത്തെ വിജയിയായത്. എല്ലാ ആഴ്ചയിലേയും ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു ഭാഗ്യശാലിക്ക് 50,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണനാണയങ്ങള്‍ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *