Posted By user Posted On

rain യുഎഇയിൽ അ​സ്ഥി​ര​കാ​ലാ​വ​സ്ഥ തു​ട​രു​ന്നു; താമസക്കാ‍​ർക്ക് ജാ​ഗ്രത നി​ർദേശം

ദു​ബൈ: യു.​എ.​ഇ​യി​ൽ അ​സ്ഥി​ര​കാ​ലാ​വ​സ്ഥ തു​ട​രു​ന്നു. ക​ന​ത്ത ചൂ​ടി​ലും ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ലേ​യും rain ഷാ​ർ​ജ​യി​ലേ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. ഷാ​ർ​ജ​യി​ലെ മ​ധ്യ​മേ​ഖ​ല​ക​ളി​ലും മ​രു​ഭൂ​മി​ക​ളി​ലും ദു​ബൈ​യി​ലെ വ​ട​ക്ക്, കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​​ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മ​ഴ പെ​യ്ത​ത്.ഷാ​ർ​ജ മ​ദാം അ​ൽ ബ​ദാ​യ​ർ റോ​ഡി​ൽ വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ മ​ഴ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച മൂ​ന്ന്​ എ​മി​റേ​റ്റു​ക​ളി​ലും ആ​ലി​പ്പ​ഴ വ​ർ​ഷ​വും ശ​ക്ത​മാ​യ മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. അ​ബൂ​ദ​ബി​യി​ലെ അ​ൽ​ഐ​ൻ, റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ എ​മി​റേ​റ്റു​ക​ളി​ലാ​ണ്​ ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ വ്യ​ത്യ​സ്ത തീ​വ്ര​ത​യി​ൽ ആ​ലി​പ്പ​ഴ​വ​ർ​ഷ​വും ക​ന​ത്ത മ​ഴ​യും പെ​യ്ത​ത്. ശ​നി​യാ​ഴ്ച അ​ൽ​ഐ​നി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) ഓ​റ​ഞ്ച്, ​യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ൽ​ഐ​നി​ലെ ഉ​മ്മു ഗ​ഫ​യി​ലെ റോ​ഡു​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ ​പെ​യ്യു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും എ​ൻ.​സി.​എം എ​ക്സി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ലും മ​ഴ​യി​ലും ഇ​തു​വ​രെ അ​ത്യാ​ഹി​ത​ങ്ങ​ളോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഷാ​ർ​ജ​യി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ​മാ​യ വാ​ദി അ​ൽ ഹി​ലൂ മ​ഴ​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. മ​ല​മു​ക​ളി​ലൂ​ടെ മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചി​റ​ങ്ങു​ന്ന മ​നോ​ഹ​ര കാ​ഴ്ച​ക​ൾ​ കാ​ണാ​നാ​യി വി​നോ സ​ഞ്ചാ​രി​ക​ളും വാ​ദി​ക​ൾ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ അ​പ​ക​ടം വ​രു​ത്തു​​മെ​ന്നാ​ണ്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്. ശ​ക്​​ത​മാ​യ മ​ഴ​യു​ള്ള വേ​ള​ക​ളി​ൽ വാ​ദി​ക​ൾ​ക്ക​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തും കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​തും 1000 ദി​ർ​ഹം വ​രെ പി​ഴ​ശി​ക്ഷ​യും ആ​റ്​ ബ്ലാ​ക്​ പോ​യി​ൻറും ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *