Posted By Admin Admin Posted On

നടന്നു കായിക ക്ഷമത തെളിയിച്ചാൽ ലോകത്തിന്റെ ഏത് ഭാഗത്തേക്കും വിമാനത്തില്‍ ഫ്രീയായി പറക്കാം,പുതിയ ചാലഞ്ചുമായി അബുദാബി

അബുദാബി: പുതിയ ഒരു മാര്‍ഗത്തിലൂടെ വിമാനത്തിൽ പറക്കാൻ അബുദാബി അവസരമൊരുക്കുന്നു. എന്താണെന്ന് അറിയേണ്ടേ? നടന്നു കായിക ക്ഷമത തെളിയിച്ചാൽ വിമാനത്തിൽ പറക്കാമെന്നാണ് ഇവര്‍ പറയുന്നത്. അബുദാബി പൊതു ആരോഗ്യ കേന്ദ്രമാണ് വൺ ബില്യൻ സ്റ്റെപ്സ് ചാലഞ്ചിന് തുടക്കമിട്ടത്. 6 ആഴ്ച കൊണ്ട് 100 കോടി കാലടികൾ പിന്നിടുക എന്ന ലക്ഷ്യത്തോടെ ചാലഞ്ചിന് തുടക്കമിട്ടത്. ഒക്ടോബർ 23 മുതൽ 26 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഫിസിക്കൽ ആക്ടിവിറ്റി ആൻഡ് ഹെൽത്ത് കോൺഗ്രസിന്റെ ഭാഗമായാണ് ജനങ്ങളെ ക്ഷണിച്ചത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 26 വരെയാണ് നടക്കേണ്ടത്. എസ്ടിഇപിപിഐ STEPPI എന്ന ആപ് ഡൗൺലോഡ് ചെയ്തു റജിസ്റ്റർ ചെയ്തു നടന്നാൽ മതി. കാലടികൾ ആപ് എണ്ണും. യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും ഇതില്‍ പങ്കെടുക്കാം. ചാലഞ്ചിന്റെ ഭാഗമാകുന്നവരിൽ നിന്ന് നറുക്കെടുത്ത് വിജയികൾക്ക് ഇത്തിഹാദ് എയർവേയ്സിൽ ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാനുള്ള ടിക്കറ്റ് സമ്മാനമായി നൽകും. കൂടാതെ വിദേശത്തു താമസിക്കുന്ന ആയിരത്തോളം പേർക്കും ചാലഞ്ചിന് അവസരം ഒരുക്കിയിട്ടുണ്ട്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *