Posted By user Posted On

accidentയുഎഇയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേ‍ർക്ക് ദാരുണാന്ത്യം, ആറുപേ‍ർക്ക് പരിക്ക്

അൽഐൻ: യു.എ.ഇയിലെ അൽഐനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്വദേശികളായ accident അഞ്ചുപേർ മരിച്ചു. ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. അലി അഹമ്മദ് അലി അൽ സാദി, അലി ഖാമിസ് മുഹമ്മദ് അൽ സാദി, ഹമൂദ് അബ്ദുൽ അസീസ് അലി അൽ സാദി, റാശിദ് അബ്ദുള്ള മുഹമ്മദ് അൽ സാദി, അബ്ദുള്ള അലി അബ്ദുള്ള ഈദ് അൽ ഖുത്ബി എന്നിവരാണ് മരിച്ച സ്വദേശികൾ.അൽഐനിലെ സാഅ് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ഇരു വാഹനങ്ങളിലുമായി 11 പേരാണുണ്ടായിരുന്നതെന്നാണ് വിവരം. അപകട വിവരം അറിഞ്ഞയുടനെ അബൂദബി പൊലീസും ആംബുലൻസ് ടീമും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റവരെ പൊലീസ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങൾ ഉച്ചയോടെ അൽഐനിലെ ഉമ്മു ഗഫ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഉമ്മു ഗഫ ഖബർസ്ഥാനിൽ ഖബറടക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *