Posted By user Posted On

യുഎഇ; സ്കൂൾ മേഖലകളിൽ സ്പീഡ് കുറയ്ക്കാൻ ഡ്രൈവർമാർക്ക് നിർദേശവുമായി പോലീസ്

യുഎഇയിൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ഈ ​മാ​സം 28ന്​ ​ആ​രം​ഭി​ക്കാ​നി​രി​ക്കെ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി പൊ​ലീ​സ്. സ്കൂ​ൾ മേ​ഖ​ല​ക​ളി​ൽ നി​ശ്ച​യി​ച്ച വേ​ഗ​പ​രി​ധി പാ​ലി​ക്കു​ക, ശ്ര​ദ്ധ തി​രി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കു​ക, നി​ശ്ചി​ത ലൈ​നു​ക​ൾ പാ​ലി​ക്കു​ക, ശാ​രീ​രി​ക​പ്ര​യാ​സ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഡ്രൈ​വ്​ ചെ​യ്യാ​തി​രി​ക്കു​ക, സ്കൂ​ൾ ബ​സു​ക​ളി​ലെ സ്​​റ്റോ​പ്പ്​ സി​ഗ്​​ന​ലു​ക​ൾ ശ്ര​ദ്ധി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ പൊ​ലീ​സ്​ പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ടു​വെ​ച്ച​ത്. സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം​ ദു​ബൈ പൊ​ലീ​സ്​ ‘അ​പ​ക​ട​മി​ല്ലാ​ത്ത ദി​നം’ ആ​ച​രി​ക്കു​ക​യാ​ണ്. അ​ന്നേ ദി​വ​സം അ​പ​ക​ട​ര​ഹി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക്​ നാ​ല്​ ബ്ലാ​ക്​ പോ​യ​ന്‍റ്​ കു​റ​യു​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ എ​മി​റേ​റ്റി​ൽ അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​ത്ത സു​സ്ഥി​ര​മാ​യ റോ​ഡ്​ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​ക​ൾ എ​ന്ന്​ ജ​ന​റ​ൽ ഡി​പാ​ർ​ട്ട്​ ഓ​ഫ്​ ട്രാ​ഫി​ക്​ ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞുയുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *