expat ഗൾഫിൽ വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം; നാലു പേർക്ക് പരിക്കേറ്റു
റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ expat വ്യാഴാഴ്ച ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി േകാട്ടയിൽ (40) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലു പേർക്ക് പരിക്കേറ്റു. റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച് ട്രയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. മരിച്ച അലി കോട്ടയിലിെൻറ പിതാവ് പരേതനായ അബ്ദു. മാതാവ്: സൈനബ, ഭാര്യ: റംസീന, മക്കൾ: കെ. അദ്നാൻ, കെ. അയ്മൻ, കെ. അമാൻ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ രംഗത്തുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)