Posted By user Posted On

baby ഭാര്യയുമായി തർക്കം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു

തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപും മെഡിക്കൽ കോളേജ് ജംഗ്ഷനിൽ baby വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയുമായുള്ള തർക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കണിയാപുരം സ്വദേശിയായ വിഷ്ണഉ ഭാര്യക്കും മൂത്തകുട്ടിക്കും ഒപ്പം കുമാരപുരം റോഡിന് സമീപം സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് ഭാര്യയുടെ കൈയിലിരുന്ന മൂന്നുമാസം പ്രായമായ കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു,​ കുഞ്ഞിന്റെ നിലവിളി കേട്ട നാട്ടുകാരാണ് സംഭവത്തിൽ ഇടപെട്ടത്. പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ മറ്റു വിവരങ്ങൾ തിരക്കിയപ്പോൾ കുടുംബത്തിന് പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *