Posted By user Posted On

യുഎഇയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർ അറസ്റ്റിൽ

യുഎഇയിലെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റെ ദു​ബൈ ട്രാ​ഫി​ക്​ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.പി​ന്നി​ലു​ള്ള വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന രീ​തി​യി​ൽ ഇ​യാ​ൾ മ​നഃ​പൂ​ർ​വം ബ്രേ​ക്ക്​ ച​വി​ട്ടു​ക​യാ​യി​രു​ന്നു. സി.​സി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​യാ​ളെ ​ട്രാ​ഫി​ക്​ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ മേ​ജ​ർ ജ​ന​റ​ൽ സെ​യ്​​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു. പ്ര​തി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ഹ​യാ​ത്ര​ക്കാ​ർ​ക്ക്​ അ​പ​ക​ടം വ​രു​ത്തു​ന്ന രീ​തി​യി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ 50,000 ദി​ർ​ഹം പി​ഴ​യും ലൈ​സ​ൻ​സി​ൽ 23 ബ്ലാ​ക്ക്​ പോ​യ​ന്‍റും ചു​മ​ത്തു​​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *