Posted By user Posted On

യുഎഇയിൽ അദ്ധ്യയനവർഷം ആരംഭിക്കുന്ന ദിനത്തിൽ സർക്കാർ ജോലിക്കാരായ മാതാപിതാക്കൾക്ക് ജോലിയിൽ ഇളവ്

യുഎഇയിൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​ദി​നം ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ജോ​ലി​സ​മ​യ​ത്തി​ൽ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചു.​ ആ​ദ്യ ദി​ന​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​യ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്നു​ മ​ണി​ക്കൂ​ർ വ​രെ​യാ​ണ്​ ജോ​ലി​യി​ൽ ഇ​ള​വ്. ബാ​ക്​ ടു ​സ്കൂ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്ന ആ​ഗ​സ്റ്റ്​ 28 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വൈ​കി ഓ​ഫി​സി​ലെ​ത്തു​ക​യും നേ​ര​ത്തേ ജോ​ലി അ​വ​സാ​നി​പ്പി​ക്കാ​നും ക​ഴി​യും​വി​ധ​മാ​ണ്​ ക്ര​മീ​ക​ര​ണം. കെജി ക്ലാസുകളുടെ പ്രവൃത്തി ദിനം വ്യത്യസ്ത സ്കൂളിൽ വിവിധ ദിവസമായതിനാൽ ആ ദിവസത്തേക്കാണ് 3 മണിക്കൂർ ഇളവെന്നും വ്യക്തമാക്കി. ചെറിയ ക്ലാസുകളിലെ കുട്ടികളുള്ള രക്ഷിതാക്കൾക്ക് ആദ്യ ആഴ്ച അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാം. അധ്യയന വർഷത്തിൽ അത്യാവശ്യഘട്ടങ്ങളിൽ മുൻകൂർ അനുമതിയോടെയും ഇത് അനുവദിക്കും. രക്ഷാകർതൃ കൂടിക്കാഴ്ചയ്ക്കോ ബിരുദദാന ചടങ്ങിനോ ഈ ഇളവ് ഉപയോഗപ്പെടുത്താമെന്നും വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *