യുഎഇ വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ ഡിസംബറോടെ തുറക്കും: മണിക്കൂറിൽ 11,000 യാത്രക്കാരെ ഉൾക്കൊള്ളും
ദുബായ്: അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ വർഷാവസാനത്തോടെ തുറക്കുമെന്ന് റിപ്പോർട്ട്. മിഡ്ഫീൽഡ് ടെർമിനലിന്റെ നിർമ്മാണം 2012 ലാണ് ആരംഭിച്ചത്.തുടക്കത്തിൽ 2017 ൽ പൂർത്തീകരിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നിരുന്നാലും, വിവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണം നീണ്ടു പോകുകയായിരുന്നു. 2019 ൽ, മുൻ സിഇഒ ബ്രയാൻ തോംസൺ പദ്ധതി 97% പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു.പൂർത്തിയാകുമ്പോൾ, മിഡ്ഫീൽഡ് ടെർമിനലിന് മണിക്കൂറിൽ 11,000 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരിക്കും, ഇത് പ്രതിവർഷം ഏകദേശം 30 ദശലക്ഷം യാത്രക്കാർക്ക് തുല്യമാണ്.1080 കോടി ദിർഹം മുതൽമുടക്കിൽ 7 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമാണം. ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഭൂരിഭാഗം വിമാന സർവീസുകളും ഇതുവഴിയാക്കും. ഇതോടെ 1, 2 ടെർമിനലുകൾ സ്ഥിരമായി അടയ്ക്കും. മൂന്നാം ടെർമിനൽ തിരക്കുള്ള സമയങ്ങളിൽ മാത്രം ഉപയോഗിക്കുകയോ ബജറ്റ് എയർലൈനുകൾക്കായി പരിമിതപ്പെടുത്തുകയോ ചെയ്യാനാണ് നീക്കം. യാത്രക്കാർക്ക് ഭൂഗർഭ പാത വഴി വിവിധ ടെർമിനലുകളിലേക്ക് എത്താം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)