Posted By user Posted On

flight ഹോളിഡേ സെയിൽ പ്രഖ്യാപിച്ച് ഗൾഫ് വിമാനക്കമ്പനി; ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ, ഈ അവസരം ഉപയോ​ഗപ്പെടുത്താം

അബുദാബി: അബാദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് ഹോളിഡേ സെയിൽ പ്രഖ്യാപിച്ചു. flight തങ്ങൾ സർവീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇക്കാലയളവിൽ ടിക്കറ്റുകൾ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബർ പത്താം തീയ്യതി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്.സെപ്റ്റംബർ 11 മുതൽ അടുത്ത വർഷം മാർച്ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കിൽ ഇത്തിഹാദ് എയർവേയ്‍സിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയുമെന്ന് കമ്പനി അറിയിക്കുന്നു. ഇക്കണോമി ക്ലാസിൽ വിവിധ നഗരങ്ങളിലേക്ക് അബുദാബിയിൽ നിന്ന് 895 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ടിക്കറ്റ് നിരക്കിലെ ഡിസ്‍കൗണ്ടിന് പുറമെ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തിഹാദ് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള സർവീസുകളും കമ്പനി വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബർ മാസം മുതൽ കൊച്ചിയിലേക്ക് എട്ട് അധിക സർവീസുകൾ കൂടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഉണ്ടായിരുന്ന പ്രതിദിന സർവീസുകൾ പുനഃരാരംഭിക്കുകയും ചെയ്യും. തിരുവനന്തപുരത്തേക്കുള്ള വിമാനം അബുദാബിയിൽ നിന്ന് പുലർച്ചെ 2.20നും കോഴിക്കോടേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.40നും ആയിരിക്കും പുറപ്പെടുക. കൊച്ചിയിലേക്ക് എട്ട് സർവീസുകൾ കൂടി പുതിയതായി ആരംഭിക്കുന്നതോടെ ആഴ്ചയിൽ ആകെ 21 സർവീസുകളുണ്ടാവും ഇത്തിഹാദിന്. വിദേശ രാജ്യങ്ങളിലെ നിരവവധി സെക്ടറുകളിലേക്കും ഇത്തിഹാദ് പുതിയ സർവീസുകൾ പ്രഖ്യാപിക്കുകയും നിലവിലുള്ള സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *