യുഎഇയില്‍ മൂടല്‍മഞ്ഞ്; മുന്നറിയിപ്പ് നൽകി അധികൃതര്‍
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നത് പ്രകാരം യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. തിങ്കളാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് തുടരുകയാണ്. വാഹനമോടിക്കുന്നവര്‍ റോഡില്‍ ജാഗ്രത പാലിക്കണമെന്നും വേഗപരിധി മാറുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. അബുദാബി – അല്‍ ഐന്‍ റോഡില്‍ (റിമ – അല്‍ ഖസ്ന) വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ചതായും അവര്‍ പറഞ്ഞു.
അബുദാബിയിലും ദുബായിലും താപനില 39 ഡിഗ്രി സെല്‍ഷ്യസിലും 38 ഡിഗ്രി സെല്‍ഷ്യസിലും എത്തും, എമിറേറ്റുകളില്‍ യഥാക്രമം 29 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും കുറഞ്ഞ താപനില. നേരിയതോ മിതമായതോ ആയ കാറ്റ് പകല്‍ സമയത്ത് പൊടിപടലങ്ങള്‍ക്ക് കാരണമാകും. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/Cs77Ap9ffAFKkSUkeHWpIY
Comments (0)