യുഎഇ; വ്യാജ ഫാസ്റ്റ് ഫുഡ് വെബ്സൈറ്റിൽ 14 ദിർഹത്തിന് ഓർഡർ ചെയ്തയാൾക്ക് നഷ്ട്ടമായത് 14,000 ദിർഹം
13 വർഷമായി ദുബായിൽ താമസക്കാരനായ രാഹുൽ ഖില്ലാരെ എന്നയാൾക്ക് ഡെലിവറി പ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്ത നഷ്ടമായത് 14,000 ദിർഹം. സാധാരണയായി പ്രാദേശിക ഇ-കൊമേഴ്സിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങുകയും ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്യുന്ന രാഹുൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സർഫ് ചെയ്യുമ്പോൾ, ഒരു ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് സമാനമായ ഒരു പരസ്യം സ്ക്രീനിൽ ശ്രദ്ധയിൽപ്പെടുകയും ഒരു കോംബോ ഭക്ഷണത്തിനായുള്ള 14 ദിർഹം എന്ന ആകർഷകമായ ഡീൽ കണ്ട് ഖില്ലരെ ഉടൻ തന്നെ ലിങ്കിൽ ക്ലിക്കുചെയ്ത് വാങ്ങുന്നതിനായി തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും നൽകി. വാങ്ങൽ വേഗത്തിലും സുഗമമായും നടന്നു. എന്നാൽ 14 ദിർഹത്തിന് പകരം 14,000 ദിർഹമാണ് ഇയാളിൽ നിന്ന് ഈടാക്കിയത്. ഒരു ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ യഥാർത്ഥ വെബ്സൈറ്റിന് സമാനമായി തോന്നിക്കുന്ന ഒരു വ്യാജ വെബ്സൈറ്റിലേക്ക് നയിച്ച ഒരു വ്യാജ പരസ്യത്തിൽ ക്ലിക്ക് ചെയ്തത് മൂലമാണ് അദ്ദേഹത്തിന് 14,000 ദിർഹം നഷ്ടപ്പെട്ടത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)