യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നുവീണു; ജീവനക്കാർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു
സൗദി അറേബ്യൻ യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നുവീണു. ജീവനക്കാർ പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യയിൽ ‘ടൊർണാഡോ’ ഇനത്തിൽപെട്ട യുദ്ധവിമാനമാണ് പരിശീലനത്തിനിടെ വീണത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.44 ന് ദമ്മാമിലെ ദഹ്റാനിൽ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലനത്തിനിടെയാണ് റോയൽ സൗദി എയർഫോഴ്സിെൻറ വിമാനം വീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. ലൈഫ് സീറ്റ് ഉപയോഗിച്ച് വിമാന ജീവനക്കാർ രക്ഷപ്പെട്ടു. വിമാനാപകടത്തിെൻറ ഫലമായി ഗ്രൗണ്ട് പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അപകടകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വക്താവ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)