Posted By editor1 Posted On

സന്തോഷവാർത്ത: പ്രതിമാസം 19 രൂപയോ?ഏറ്റവും കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്

ഉപഭോക്താക്കൾക്ക് കൈത്താങ്ങായി പുതിയ പ്ലാന്‍ അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. പുതിയ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് നമ്പര്‍ നിലനിര്‍ത്താന്‍ 19 രൂപയാണ് വേണ്ടത്. ഇത് പ്രതിവര്‍ഷം ഏകദേശം 228 രൂപ ആയി നിശ്ചയിച്ചേക്കാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് കോള്‍ നിരക്കിനും കിഴിവു കൊണ്ടുവന്നിട്ടുണ്ട് – മിനിറ്റിന് 20 പൈസ.

വാർത്തകൾ അറിയാൻ വാട്സപ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/HGZJWJ7YDeHKYhAnrlH2OV

പുതിയ പ്ലാന്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ പ്രീപെയ്ഡ് പ്ലാനുകളുടെ ഇടയില്‍ വോയിസ് വൗച്ചര്‍ പ്ലാന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നും അത് വോയിസ്‌റെയ്റ്റ്കട്ടര്‍19 എന്ന പേരിലാണ് കാണപ്പെടുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ പ്ലാൻ കേരളത്തിനായുള്ള ബിഎസ്എന്‍എല്‍ സര്‍ക്കിളില്‍ ഇതെഴുതുന്ന സമയത്ത് പ്രതിഫലിച്ചിട്ടില്ല. മറിച്ച് വോയിസ്റെയ്റ്റ്_കട്ടര്‍_21 എന്നൊരു പ്ലാന്‍ ഉണ്ട്. വാലിഡിറ്റി 30 ദിവസം. ഇതിന് അനുസരിച്ചുള്ള പ്രതിവര്‍ഷ പ്ലാനും കേരളാ സര്‍ക്കിളില്‍ ലഭ്യമല്ല. മിനിറ്റിന് 20 പൈസ തന്നെയാണ് കോള്‍ ചാര്‍ജ്.

ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയതോടെ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്താന്‍ പാടുപെടുന്നവര്‍ക്കായി മറ്റു കമ്പനികളും പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനികളൊക്കെ കുറഞ്ഞത് 50 രൂപ ചാര്‍ജ് ചെയ്യുന്നു എന്നും തുടക്ക പ്ലാനുകള്‍ 120 രൂപ വരെ ഉയരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ ഏറ്റവും മികച്ച പ്ലാന്‍ ബിഎസ്എന്‍എലിന്റേതു തന്നെയാണ്. അതേസമയം, ബിഎസ്എന്‍എലിന് പലയിടങ്ങളിലും 3ജി കണക്ടിവിറ്റി മാത്രമേയുള്ളു. എതിരാളികള്‍ 4ജിയും നല്‍കുന്നു. എന്നാല്‍, തങ്ങള്‍ താമസിയാതെ മിക്ക സ്ഥലങ്ങളിലും 4ജി എത്തിക്കുമൈന്നും അപ്പോഴും 19/21 രൂപ പ്രതിമാസ റീചാര്‍ജ് നിലനിര്‍ത്തുമെന്നും ബിഎസ്എൻഎൽ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *