യുഎഇ; കുട്ടികളെ നീന്തൽ പരിശീലിപ്പിച്ച് പോലീസ്
കുട്ടികള്‍ക്കായി അജ്മാന് പൊലീസ് സ്പോർട്സ് ആൻഡ് ഷൂട്ടിങ് ക്ലബ് സംഘടിപ്പിച്ച നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു. 10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പൊലീസ് ക്ലബിലെ നീന്തല്‍ക്കുളത്തില്‍ 18 ദിവസം നീണ്ട ആദ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ വിദ്യാർഥികളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളത്തിൽ മുങ്ങിയുള്ള അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമുള്ള പൊലീസ് ക്ലബിന്റെ താല്പര്യത്തിന്റെ ഭാഗമായാണ് നീന്തൽ പരിശീലനമെന്ന് പൊലീസ് സ്പോർട്സ് ആൻഡ് ഷൂട്ടിങ് ക്ലബ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഉബൈദ് ഹുമൈദ് അൽ മത്രൂഷി പറഞ്ഞു. ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്തുന്നതിന് കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് വെള്ളത്തിൽ നിൽക്കാനുള്ള കഴിവുകൾ, ഫ്രീസ്റ്റൈൽ നീന്തൽ, ബാക്ക്സ്ട്രോക്ക് എന്നിവയെക്കുറിച്ച് വിപുലമായ പരിശീലനം നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പരിശീലന ക്യാമ്പുകള്‍ പൊലീസ് ക്ലബ് തുടർന്നും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)