transport 65 ടണ്ണിൽ കൂടുതലുള്ള ഹെവി വാഹനങ്ങൾക്ക് യുഎഇയിൽ വിലക്ക്; അടുത്തവർഷം മുതൽ നടപ്പാക്കും
അബുദാബി ∙ 65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്ക് യുഎഇ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തുന്നു. transport 2024 മുതൽ ഇതു നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാഹനങ്ങളുടെ ഭാരം സംബന്ധിച്ച ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് നിയന്ത്രണം. അടുത്ത വർഷം മുതൽ ഇത്തരം വാഹനങ്ങളെ നിരോധിക്കാനാണ് തീരുമാനം. ഉന്നത നിലവാരത്തിലുള്ള രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ കൂടിയാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)